എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ ജില്ലാ സമ്മേളനം ഓഗസ്റ്റ് 8ന് കണ്ണൂരിൽ നടക്കും. സമ്മേളനവും കെ.എം. സീതി സാഹിബ് അനുസ്‌മരണവും വിജയിപ്പിക്കാൻ യൂണിറ്റ് കമ്മിറ്റികളോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തളിപ്പറമ്പ് മേഖല എസ്.ടി.യു. ചുമട്ട് ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു.


യോഗം എം.എ. കരീം (ദേശീയ വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി പന്നിയൂർ സമ്മേളന നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബത്താലി മുസ്തഫ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ അബ്‌ദു.കെ, അബ്ദു അഞ്ചില്ലത്ത്, അയ്യൂബ് കെ.ടി, റഷീദ് എ.എച്ച്, റിയാസ് യു.എം, എം.കെ. വഹാബ്, അബ്ദുദുള്ള പടപ്പേങ്ങാട്, ശിഹാബ്, ജംഷീദ്, ഹംസ ബി, മുഹമ്മദലി വി.സി, അബ്‌ദുൽകരീം.കെ 'സംസാരിച്ചു.ആഗസ്റ്റ് 8 ന് വെള്ളിയാഴ്ച 12 മണി ശേഷം തളിപ്പറമ്പ് മേഖല STU തൊഴിലാളികൾ സമ്മേളനത്തിന്റെ ഭാഗമായി ലീവ് ആയിരിക്കും സൈഫുദ്ധീൻ കണ്ണങ്കൈ സ്വാഗതവും. മുഹമ്മദ് ജാബിർ നന്ദിയും പറഞ്ഞു
STU Chumatt Federation District Conference to be organized in Kannur on August 8